തിരുവനന്തപുരം: തോമസ് ചാണ്ടി കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളിലുള്ള ആലുപ്പഴ ജില്ലാ കളക്ടറുടെ ഇടക്കാല
റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാനാകില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. കളക്ടറുടെ അന്തിമറിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. റവന്യൂ മന്ത്രിക്കാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. നെല്‍വയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
