മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ.എന്‍. മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയേററ് അംഗമാണ് മോഹന്‍ദാസ്. രണ്ടു തവണ സെക്രട്ടറിയായ പി.പി വാസുദേവന്‍ ആരോഗ്യകാരണങ്ങല്‍ കൊണ്ട് ഇത്തവണ മാറി നില്‍ക്കുകയായിരുന്നു.

ജില്ലാ സമ്മേളനത്തില്‍ 37 അംഗ ജില്ലാക്കമ്മററിയേയും 30 സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. 37 അംഗ ജില്ലാക്കമ്മറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി.പി സാനു, മുന്‍ എംഎല്‍എ എന്‍. കണ്ണന്‍ എന്നിവരെ പുതുതായി ജില്ലാക്കമ്മററിയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

എം‍. സ്വരാജ് അടക്കം 8 പേരെ ജില്ലാക്കമ്മററിയില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ 3 ദിവസമായി പെരിന്തല്‍മണ്ണയില്‍ നടന്നുവരുന്ന സിപിഎം ജില്ലാ സമ്മേളനം ഇന്നു വൈകീട്ട് പൊതു സമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.