
കായികതാരങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മെഡലുകള്‍ക്ക് അപ്പുറം മികവുറ്റ കായികതലമുറയെ വളര്‍ത്തിയെടുക്കുകയാണ് സര്ക്കാരിന്റെലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശിയ ഒളിമ്പിക് ദിനാഘോഷ പരിപാടിയുടെ സംസ്ഥാനതല ചെയ്യുകയായിരുന്നു മന്ത്രി
ഒളിമ്പിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായുള്ള കൂട്ടയോട്ടവും റാലിയും തിരുവനന്തപുരം കവടിയാര്‍ സ്വകറിയില്‍ നിന്ന് തുടങ്ങി. ഒളിമ്പിക്‌സിനായി ഒരുങ്ങുന്ന താരങ്ങള്‍ക്ക് കായികമന്ത്രി ആശംസ നേര്‍ന്നു.
ഒളിമ്പിക് അസോസിയേഷന് മാധ്യമപുരസ്കാരങ്ങളും സമ്മാനിച്ചു.ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ സജയകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിന്റെ അഭിമാനമായ കായികതാരങ്ങളടക്കമുള്ള പ്രമുഖര്‍ക്കും കുട്ടികള്ക്കും ഒപ്പം കായിമന്ത്രിയും ഓടി.
ഔദ്യോഗിക തിരക്കുകകള്‍ ഉള്ളത് കൊണ്ട് മന്ത്രി പാതിവഴിയ ഓട്ടം നിര്‍ത്തിയ മന്ത്രി, കുട്ടികളുടെ സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്.
