Asianet News MalayalamAsianet News Malayalam

പുതിയ കേരളം: കണ്‍സല്‍ട്ടന്റായി വിവാദ ഏജന്‍സി തന്നെയെന്ന് ഇ. പി ജയരാജന്‍

കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് നെതർലൻഡ് ആസ്ഥാനമായ കൺസൾട്ടൻസി കെപിഎംജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജൻ. കൺസൾട്ടൻസി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്  പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്‍റെ കത്ത്. പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും  ഇ.പി.ജയരാജൻ വ്യക്തമാക്കി.  

E P Jayarajan about KPMG
Author
Thiruvananthapuram, First Published Sep 3, 2018, 3:50 PM IST


തിരുവനന്തപുരം: കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് നെതർലൻഡ് ആസ്ഥാനമായ കൺസൾട്ടൻസി കെപിഎംജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജൻ . കൺസൾട്ടൻസി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്  പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്‍റെ കത്ത്. പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും  ഇ.പി.ജയരാജൻ വ്യക്തമാക്കി.  

പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പിൽ പരാതിയുള്ളവർ ജില്ലാ കളക്ടറെ അറിയിക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനായി ഐടി വകുപ്പ് പ്രത്യേക മൊബൈൽ ആപ്പും
തയ്യാറാക്കിയിട്ടുണ്ട്.

നേരത്തെ കെപിഎംജി യെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ ഈ കമ്പനി വിവാദങ്ങളിൽ ഉൾപ്പെട്ടതായും സുധീരൻ ചൂണ്ടിക്കാണിച്ചിരുന്നു. 


 

Follow Us:
Download App:
  • android
  • ios