മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗ അധ്യക്ഷനായി മന്ത്രി ഇ.പി ജയരാജനെ നിയോഗിച്ചത്. 

തിരുവനന്തപുരം: മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗ അധ്യക്ഷന്‍റെ ചുമതല മന്ത്രി ഇ.പി ജയരാജന് നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യത്തിന് ലോകം ഏറെ മുന്നേറിക്കേണ്ടിരിക്കുകയാണ്.

ഇതുവരെ ഏങ്ങനെയായിരുന്നോ ഭരണരംഗം നടന്നിരുന്നത് ഇനിയും അതുപോലെ തുടരുമെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.