ചെന്നൈ: ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ക്ക് പണിമുടക്കുന്ന പശ്ചാത്തലത്തിലും നടപടി സ്വീകരിക്കാതെ എംഎല്‍മാരുടെ വേതനം ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍.സംസ്ഥാനത്തെ 235 എംഎല്‍എമാരുടെ ശബളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന ബില്ലാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

55,000 രൂപയുണ്ടായിരുന്ന എംഎല്‍എമാരുടെ പ്രതിമാസ ശമ്പളമാണ് 1.05 ലക്ഷമായി ഉയര്‍ത്തുന്നത്. ബില്‍ പാസായാല്‍ വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ തുക 12,000 രൂപയായിരുന്നത് 20,000 ആയും വര്‍ധിപ്പിക്കും. എംഎല്‍എമാരുടെ മണ്ഡല വികസനത്തിനായി നല്‍കി വരുന്ന തുക രണ്ടു കോടിയില്‍ നിന്ന് 2.5 കോടി ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ഫോണ്‍ വാഹന അലവന്‍സ് തുടങ്ങിയവയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സമരം തുടരുമ്പോഴാണ് എംഎല്‍എമാര്‍ സ്വന്തം ശമ്പളം ഇരട്ടിയാക്കിയത്. ബസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 15,000 ത്തോളം സര്‍ക്കാര്‍ ബസുകളാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.