ദില്ലിയിലെ ജി.ടി.ബി നഗറിൽ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ എതിർത്ത ഇ-റിക്ഷ ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്തി. മെട്രോ സ്റ്റേഷനു സമീപം മൂത്രമൊഴിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ തടഞ്ഞ ഡ്രൈവറെ, രാത്രിയിൽ ഒരു സംഘം മർദ്ദിച്ച് കൊന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മെട്രോ സ്റ്റേഷന് സമീപം രണ്ട് വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുകയും ഇവിടെ മൂത്രമൊഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവര്‍ രാത്രി 15ഓളം പേരുള്ള സംഘത്തോടൊപ്പമെത്തി ആക്രമിക്കുകയായിരുന്നു. ടവ്വലുകളില്‍ കല്ലുകള്‍ നിറച്ച് അതുകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് റിക്ഷാ ഡ്രൈവര്‍മാര്‍ക്കും രക്ഷിക്കാനായില്ല. അതേസമയം സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും അന്വേഷിക്കാനൊ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനൊ പൊലീസ് തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.