ദില്ലിയുൾപ്പെടെയുള്ള ഉത്തരേന്ത്യന്‍ ഭാഗങ്ങളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ പ്രകന്പനം മുപ്പത് സെക്കന്റ് നീണ്ടുനിന്നു. രാത്രി പത്തരയോടെ അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് പ്രഭവകേന്ദ്രം. ഉത്തരാഘണ്ഡില്‍ ദുരന്തനിവാരണസേനയുടെ രണ്ട് യൂണിറ്റുകളുടെ സേവനം ഉറപ്പാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. തുടർ ചലനങ്ങൾക്ക് സാധ്യതയുളളതിനാൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.