ടോക്യോ: ജപ്പാനെ നടുക്കി വടക്കു കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. ഫുകുഷിമ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പ്രാദേശികസമയം വെളുപ്പിന് ആറു മണിക്കാണ് ഭൂചലനമുണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു.

തീര പ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 2011ൽ മേഖലയിലുണ്ടായ ഭൂകന്പത്തിൽ 15000ലധികമാളുകൾ മരിക്കുകയും 2500ലധികമാളുകളെ കാണാതാവുകയും ചെയ്തിരുന്നു.