തായ്വാന്‍: തായ്വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് 247 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തൊള്ളായിരത്തോളം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളിൽ വൈദ്യുതിബന്ധം മുറിഞ്ഞു. ജീവഹാനി പോലെ തന്നെ അംബരചുംബികളായ കെട്ടിടങ്ങളെല്ലാം നിലംപൊത്തി. ഭൂമിയിലേക്ക് താണും വന്‍ ദുരന്തമാണ് തായ്വാനില്‍ ഉണ്ടായിരിക്കുന്നത് സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.