ആയിരക്കണക്കിന് പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്
മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്‍റെ ട്വീറ്റുകള്‍ എന്നും വൈറലാണ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. സെവാഗ് നല്‍കിയ ഒരു ചിത്രവും അതിന് നല്‍കിയ കുറിപ്പുമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. രണ്ട് പക്ഷികളുടെ ചിത്രമാണ് സെവാഗ് പങ്കുവച്ചിരിക്കുന്നത്.
'' പക്ഷികളെ കുറിച്ച് കൂടുതലായൊന്നും അറിയില്ല. എന്നാല്‍ ഈ ചിത്രത്തില്‍നിന്ന് ഭര്‍ത്താവിനെ കണ്ടെത്താന്‍ എളുപ്പമാണെ''ന്ന് സെവാഗ് ചിത്രത്തിനൊപ്പം കുറിച്ചു. ആയിരക്കണക്കിന് പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. നിരവധി പേര്‍ സെവാഗിന്‍റെ ട്രോള്‍ ആസ്വദിച്ചും അനുകൂലിച്ചും കമന്‍റും നല്‍കിയിട്ടുണ്ട്.
