ദില്ലി: വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ 6630 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.. ബംഗളുരു, മുംബൈ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.. ശരിയായ സ്വത്തുവിവരങ്ങള്‍ മല്യ വെളിപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞയാഴ്ച ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു..