Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ നീക്കങ്ങൾക്കെതിരെ വീണ്ടും തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. 
 

edappadi palaniswami about idukki dam
Author
Chennai, First Published Aug 31, 2018, 2:49 PM IST

ചെന്നൈ:  മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ നീക്കങ്ങൾക്കെതിരെ വീണ്ടും തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള ശ്രമങ്ങളുമായി മുമ്പോട്ടു പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി പറഞ്ഞു. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും പളനിസാമി പറഞ്ഞു.

മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ ആശങ്കകളെ തള്ളി, മുൻ നിലപാട് കടുപ്പിക്കുകയാണ് തമിഴ്നാട്. അണക്കെട്ടിന് നിലവിൽ സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീം കോടതി  അംഗീകരിച്ചിട്ടുണ്ട്. ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. ഡാം സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാൽ 152 അടിയായി ജലനിരപ്പ് ഉയർത്താനുള്ള അനുമതി സുപ്രീം കോടതിയിൽ നിന്നു ലഭിക്കുമെന്നും പളനി സ്വാമി പറഞ്ഞു.

മുല്ലപ്പെരിയാറിലെ 13 ഷട്ടറുകൾ ഒരുമിച്ച് തുറന്നത് പ്രളയത്തിന് കാരണമായെന്ന കേരളത്തിന്‍റെ നിലപാട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താതിരിക്കാനുളള ശ്രമമാണിതെന്നും പളനി സ്വാമി കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios