പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: ഇത്തവണ മുതല് സ്കൂള് കലോത്സവ ഇനങ്ങളില് മാറ്റം വരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. മിമിക്രി, നാടോടി നൃത്തം, തുള്ളല്, കഥകളി സംഗീതം, എന്നിവ ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും വെവ്വേറെ മത്സരങ്ങളായി നടത്തും. മോഹിനിയാട്ടം ഭരതനാട്യം കുച്ചുപ്പുടി ശാസ്ത്രീയ സംഗീതം എന്നിവക്ക് മത്സരത്തിലെ പ്രകടനത്തിനൊപ്പം ചോദ്യങ്ങള് ചോദിക്കുന്ന വൈവ കൂടിയുണ്ടാകും.
സംസ്ഥാനത്തെ സ്കൂളുകളില് ഈ വര്ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്.
