തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റുമായി ചർച്ച നടത്തും . ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി . എന്നാല്‍ പ്രിൻസിപ്പാൾ മാറിയാൽ സമരക്കാർ മറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു. കോളേജ് തുറക്കാൻ കോടതിയെ സമീപിക്കാനും മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.