ജില്ലയില്‍ നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളും പൊലീസും ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

തിരുവനന്തുപുരം: ജില്ലയില്‍ നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ വിദ്യാര്‍ഥികളും പൊലീസും ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

ധനവച്ചപ്പുരം വിടിഎം കോളജിനുള്ളിൽ കയറി പൊലീസ് വിദ്യാർഥികളെ മർദിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു പരാതി. എസ്എഫ്ഐ- എബിവിപി സംഘ‌ർഷത്തിനിടെയാണ് കോളജിനുള്ളിൽ പൊലീസ് കടന്ന് വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർഥി സംഘടനകള്‍ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി അടച്ചിട്ടിരുന്ന കോളേജ് ഇന്നാണ് തുറന്നത്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരം നശിപ്പിക്കാൻ എബിവിപി ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിടലെടുത്ത് പൊലീസ് സന്നാഹം ഇപ്പോഴും സ്ഥലത്തുണ്ട്.