ദില്ലി: പ്രമുഖ ശാസ്ത്ര പണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാൽ (90) നോയിഡയിലെ വസതിയിൽ നിര്യാതനായി. പത്മവിഭൂഷൺ, പത്മഭൂഷൺ, മാക്രോണി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചയാളാണ് പ്രഫ. യശ്പാൽ. യു ജി സി മുൻ ചെയർമാൻ കൂടിയാണ്.