കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ തീവ്രവാദികളുടെ വെടിയേറ്റ് 54 പൊലിസുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് വെടിവെപ്പ് നടന്നത്. മരിച്ചവരില്‍ 20 ഓഫീസര്‍മാരും 34 സേനാഗംങ്ങളും ഉള്‍പ്പെടുന്നു. തലസ്ഥാനമായ കെയ്റോയില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള അല്‍ വഹാത് അല്‍ ബഹ്റിയയിലാണ് സംഭവം. മരണസംഖ്യ ഉയരാന്‍ സധ്യതയുണ്ടെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2013നു ശേഷം തീവ്രവാദി ആക്രമണങ്ങളില്‍ ഈജിപ്‌ത് പട്ടാളത്തിനുണ്ടായ വലിയ നാശനഷ്ടമാണിത്.