ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 14 വ്യാഴാഴ്ച മുതൽ , ജൂൺ 18 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചത്.സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇത് ബാധകമായിരിക്കും. തൊഴിലുടമയും തൊഴിലാളിയും ലീവുകള്‍ സംബന്ധിച്ച് ധാരണയിലെത്തണമെന്നും വാരാന്ത്യ അവധിയും മറ്റു ലീവുകളുമായി ചേര്‍ത്ത് ഈ ദിവസങ്ങളില്‍ അവധി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.
