കറാച്ചി: പാകിസ്താനില്‍ അന്‍സാറുല്‍ ഷരിയ തീവ്രവാദി ഗ്രൂപ്പിലെ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സ് കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ തീവ്രവാദി സംഘടനയുടെ തലവന്‍ ഡോ. അബ്ദുല്ല ഹാഷ്മിയും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. കറാച്ചിയിലെ ഗോത്ത് മേഖലയിലായിരുന്നു റെയ്ഡ്. അടുത്തിടെ രൂപീകൃതമായ തീവ്രവാദ സംഘടനയാണ് അന്‍സാറുല്‍ ഷരിയ. 

പൊലീസിനെതിരായി നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണെന്നാണ് പെീലീസ് കണ്ടെത്തിയിരുന്നു. ഐ.എസിന്റെ തണലിലാണ് സംഘടന വളരുന്നതെന്നും പൊലീസ് അറിയിച്ചു.