ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിസിസിപ്പിലുള്ള ലിങ്കണ്‍ കൗണ്ടിയില്‍ നടന്ന വെടിവെയ്പ്പില്‍ എട്ടുപേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായാണ് സൂചന. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വെടിവെയ്പ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അക്രമം നടത്തിയത് ഇയാളാണോയെന്ന് എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് വീടുകളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മുസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.