ജംഷഡ്പൂര്‍: എട്ടുപേര്‍ ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. കാമുകന്‍റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനം തടഞ്ഞ് പെണ്‍കുട്ടിയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കാമുകനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. 

തുടര്‍ന്ന് പെട്രോളിംഗ് നടത്തുന്ന ഹൈവേ പൊലീസില്‍ കാമുകന്‍ വിവരമറിയിച്ചു. സംഭവ സ്ഥലത്ത് പൊലീസെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.