എം.എല്‍.എമാരായ വി.ടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് സഭാകവാടത്തില്‍ നിരാഹാരം കിടക്കുന്നത്. ഏഴ് ദിവസത്തെ നിരാഹാരത്തിന് ഒടുവില്‍ ആരോഗ്യസ്ഥിതി മോശമായ ഹൈബി ഈഡനും ഷാഫി പറമ്പിലും ആശുപത്രിയില്‍ തുടരുകയാണ്. എം.എല്‍.എമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, യു‍.ഡി.എഫിന്‍റെ യുവജന വിഭാഗം ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. നാളെ യു.ഡി.എഫ്, സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമ സഭയിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കും. ചോദ്യോത്തരവേള മുതലി‍ തന്നെ വിഷയം ഉന്നയിക്കാനാണ് തീരുമാനം. എന്നാല്‍ സ്വാശ്രയ പ്രശ്നത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്നാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാട്.