എസ്.പിക്കും ബി.എസ്.പിക്കും ആവശ്യമായത്ര അവസരം ജനങ്ങള്‍ നല്‍കിയെന്നും ഇനി അവയെ ചവറ്റുകുട്ടയിലെറിഞ്ഞ് ബി.ജെ.പിക്ക് അധികാരം നല്‍കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. അധികാരമേറ്റാല്‍ ഉത്തര്‍പ്രദേശ് ധനിക സംസ്ഥാനമായി മാറും. പൊതുപണം ആരും മോഷ്ടിക്കില്ല. മറ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ നടത്തുന്നത് പോലെ അഴിമതി സംസ്ഥാനത്ത് പിന്നെ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിനെ എതിര്‍ക്കുന്ന ബി.ജെ.പി ഏക സിവില്‍ കോഡിനായി മുന്നോട്ടുപോകുന്നെന്നും അതിനുവേണ്ടിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ എസ്.പിയും ബി.എസ്.പിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.