തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ നിയമപ്രകാരമാണ് കേസ്
പാലക്കാട്: കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പാലക്കാട് ടൌൺ നോർത്ത് പൊലീസ്.എഫ്ഐആർ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.ബിജെപിയുടെ നിലവിലെ കൌൺസിലർ ജയലക്ഷ്മിയാണ് ഒന്നാം പ്രതി.ജയലക്ഷ്മിക്കൊപ്പം രമേശിൻറെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയാണ്.കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയുമാണ് കേസ്.തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ നിയമപ്രകാരമാണ് കേസ്
രമേശ് ആരോപണമുന്നയിച്ച 46-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി എം.സുനിലിന്‍റെ പേര് എഫ്ഐആറിലില്ല.അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി രമേശിനെയാണ് ബി.ജെ.പി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്.രമേശിൻറെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസെടുത്തത്


