ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് രാഷ്ട്രീയ പാര്‍ട്ടികൾ പദ്ധതികളെ ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷന്‍റെ തീരുമാനം.
തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നു വോട്ടെണ്ണല്‍ നടക്കും.
