ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തു പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും
ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി മണ്ഡലത്തിൽ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. ജാലഹളളിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുമ്പോൾ നൽകുന്ന ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി.
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അടുപ്പക്കാരുടെ ഫ്ലാറ്റാണിതെന്നും ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ ബിജെപി മുൻ കോർപ്പറേറ്റർ ആണ് ഫ്ലാറ്റ് ഉടമയെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഉണ്ടാക്കിയ തിരക്കഥയാണിതെന്നും കോൺഗ്രസ് ആരോപിച്ചു.
