Asianet News MalayalamAsianet News Malayalam

ബിജെപിയുടെ വാര്‍ഷിക വരുമാനം 81 ശതമാനം കൂടി ; കോണ്‍ഗ്രസ്സ് വരുമാനം ഇടിഞ്ഞു

  • കോണ്‍ഗ്രസിന്‍റെ വാര്‍ഷിക വരുമാനത്തില്‍ 14 ശതമാനത്തിന്‍റെ വലിയ കുറവ്
  • ഡോണേഷന്‍, കോണ്‍ട്രിബ്യൂഷന്‍ എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍
election expenditure results

ദില്ലി: ഏഴ് ദേശീയ പാര്‍ട്ടികളുടെ വാര്‍ഷിക വരുമാനം 51 ശതമാനം വര്‍ദ്ധിച്ചതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എ.ഡി.ആര്‍.) പഠനം. ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 2016- 17 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 81 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ വാര്‍ഷിക വരുമാനത്തില്‍ 14 ശതമാനത്തിന്‍റെ വലിയ കുറവും രേഖപ്പെടുത്തി. 

ബി.ജെ.പി. ഇക്കാലയിളവില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഡോണേഷന്‍, കോണ്‍ട്രിബ്യൂഷന്‍ എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍. കോണ്‍ഗ്രസ്സിന്‍റെതാവട്ടെ സര്‍ക്കാര്‍ ഗ്രാന്‍ഡുകളും, ഡൊണേഷനും, കോണ്‍ട്രിബ്യൂഷനും. 

ബി.ജെ.പിയുടെ ആകെ വാര്‍ഷിക ചിലവ് ഇക്കാലയിളവില്‍ 710 കോടി രൂപയായിരുന്നു. കോണ്‍ഗ്രസിന്‍റെത് 321 കോടിയും. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ചിലവ് വരുമാനത്തെക്കാള്‍ 96.30 കോടി കൂടുതലായിരുന്നു. ബി.ജെ.പിയുടെ വാര്‍ഷിക ചിലവുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 606 കോടിയും ഭരണകാര്യങ്ങള്‍ക്കായി 70 കോടി രൂപയും ചിലവായി. കോണ്‍ഗ്രസ്സിന് ഇത് യഥാക്രമം 149 കോടിയും, 115 കോടിയുമാണ്.  

  

Follow Us:
Download App:
  • android
  • ios