വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി  70 % ശതമാനവും വൈദ്യുതി പുറത്തു നിന്നാണ് വാങ്ങുന്നത്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി . 7300 കോടിയുടെ കട ബാധ്യതയുണ്ട്. വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ചെലവ് വൈദ്യുത നിരക്കിലൂടെയേ ഈടാക്കാനാകൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹമെന്ന് എം എം മണി പറഞ്ഞു. എന്നാല്‍ മുന്നണിയിൽ തർക്കങ്ങളുള്ളതിനാൽ നടക്കുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി വിശദമാക്കി.