2018 മുതല്‍ സൗദിയില്‍ എല്ലാ സ്ഥാപനങ്ങളിലും ഇലക്ട്രോണിക്‌സ് പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം. നിലവില്‍ ഹൈപ്പര്‍ മാര്‍ക്കെറ്റുകളിലും വലിയ ഷോപ്പിംഗ് മാളുകളിലുമാണ് കൂടുതലും ഈ സംവിധാനം ഉപയോഗിക്കുന്നത

സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും 2018 മുതല്‍ ഇലക്ട്രോണിക്‌സ് പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്നു വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചു വാണിജ്യ നിക്ഷേപ മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സമിതി നടത്തുന്ന പഠനം അന്തിമ ഘട്ടത്തിലാണ്. ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുക, യഥാര്‍ത്ഥ വില അറിയാന്‍ സഹായിക്കുക വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയുക എന്നിവ പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.കൂടാതെ അതാതു സ്ഥാപനത്തിലെ കൃത്യമായ വരുമാനം നിരീക്ഷിക്കാനും കഴിയും. ഇതിലൂടെ ബിനാമി ബിസിനസ്സ് തടയാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ഹൈപ്പര്‍ മാര്‍ക്കെറ്റുകളിലും വലിയ ഷോപ്പിംഗ് മാളുകളിലും മാത്രമാണ് കൂടുതലും ഇലക്ട്രോണിക്‌സ് പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നത്.