കനത്ത പ്രളയത്തില്‍ ഒഴുകി നടക്കുന്ന ടിവിയും ഫ്രിഡ്ജുമാണ് പലയിടത്തും. ചെളികയറി കമ്പ്യൂട്ടറുകളും മൈബൈല്‍ ഫോണുകളും കുന്നുകൂടി കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, റോഡരുകില്‍, വീട്ടുമുറ്റത്ത് എല്ലാം ഇലക്ട്രോണിക് മാലിന്യങ്ങളാണ്.
തിരുവനന്തപുരം:പ്രളയത്തിന് ശേഷം ടണ്‍ കണക്കിന് ഇലക്ട്രോണിക് മാലിന്യമാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ അടിഞ്ഞ് കൂടിയത്. വെള്ളത്തില്‍ കിടന്നാൽ മാരക വിഷമായി മാറുന്ന ഇലക്ട്രോണിക് മാലിന്യം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. റീസൈക്ലീംഗ് ഏജൻസികളെ ഏല്‍പ്പിക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കനത്ത പ്രളയത്തില്‍ ഒഴുകി നടക്കുന്ന ടിവിയും ഫ്രിഡ്ജുമാണ് പലയിടത്തും. ചെളികയറി കമ്പ്യൂട്ടറുകളും മൈബൈല്‍ ഫോണുകളും കുന്നുകൂടി കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, റോഡരുകില്‍, വീട്ടുമുറ്റത്ത് എല്ലാം ഇലക്ട്രോണിക് മാലിന്യങ്ങളാണ്. ടെലിവിഷൻ സെറ്റുകളിലെ ലെഡ്, എല്‍സിഡി കമ്പ്യൂട്ടര്‍ മോണിട്ടറുകള്‍ക്കകത്തെ മെര്‍ക്കുറി, ഫ്രിഡ്ജുകള്‍ക്കുള്ളിലെ ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ എന്നിവയൊക്കെ വെള്ളവുമായി കലരുമ്പോള്‍ മാരക വിഷമായി മാറും. സര്‍ക്കാരിന് കീഴില്‍ വയനാട് ബത്തേരിയില്‍ മാത്രമാണ് ഇ മാലിന്യം സംസ്കരിക്കാൻ കഴിയുന്നത്.
