വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്.

ശ്രീലങ്ക: മനുഷ്യർക്ക് മാത്രമല്ല, മൃ​ഗങ്ങൾക്കുമുണ്ട് അനാഥാലയം. ഇത്തരത്തിൽ വാർദ്ധക്യം കൊണ്ടും മുറിവേറ്റും ഒറ്റപ്പെട്ടും കഴിയുന്ന ആനകൾക്ക് വേണ്ടി ഒരു അനാഥാലയമുണ്ട്. അയൽ രാജ്യമായ ശ്രീലങ്കയിലാണ് ആനകൾക്ക് വേണ്ടിയുള്ള ഈ അനാഥാലയം.

കൊളംബോയിലെ വിമാനത്താവളത്തില്‍ നിന്ന് പ്രധാന ഹില്‍സ്റ്റേഷനായ കാള്‍ഡിയിലേക്ക് പോകുന്ന വഴിയിൽ പിന്നാവാല എന്ന സ്ഥലത്താണിത്. ഡേവിഡ് ഷെൽറിക് വൈൽഡ്ലൈഫ് ട്രസ്റ്റ് എന്നാണ് ഈ ആന അനാഥാലയത്തിന്റെ പേര്. 25 ഏക്കർ വിസ്തൃതിയുള്ള അനാഥാലയത്തിൽ 52 ഗജവീരന്മാരാണ് ഇപ്പോഴുള്ളത്.



1977 ൽ ശ്രീലങ്കൻ മൃരസം​രക്ഷണ വകുപ്പാണ് കാട്ടിനുള്ളിൽ ഈ അനാഥാലയം നിർമ്മിച്ചത്. വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്.

ഇവിടെ 1982 മുതല്‍ ആനകളുടെ ഗര്‍ഭധാരണവും പ്രസവവും നടന്നുവരുന്നു. ഇതുവരെയായി 30 ആനക്കുട്ടികളാണ് ഹോമിൽ ജനിച്ചത്. വാർദ്ധക്യം ബാധിച്ച ആനകളേയും അനാഥാലയത്തിൽ പരിപാലിക്കുന്നുണ്ട്.മാസം തോറും മ‍ൃഗ ഡോക്ടർന്മാർ വന്ന് ആനകളുടെ ആ​രോ​ഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു വരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന സങ്കതമാണിത്. ശ്രീലങ്കയില്‍ ആനപ്പിണ്ടത്തില്‍ നിന്നും കടലാസ് ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിവിടെ വലിയൊരു വ്യവസായമായി വികസിച്ചിരിക്കുകയാണ്. ആനപ്പിണ്ടം പ്രോസസ് ചെയ്തുണ്ടാക്കുന്ന കടലാസുകള്‍ ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. ഈ പേപ്പറുകള്‍കൊണ്ടുള്ള ബുക്കുകളും കവറുകളുമാണ് ഇപ്പോൾ ശ്രീലങ്കയിൽ വ്യാപകമായി ഉപയോ​ഗിച്ചിരിക്കുന്നത്.