ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ ആന പാപ്പാന്റെ കൈ കടിച്ചുമുറിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനായ പ്രതാപന്റെ കൈ കടിച്ചെടുത്തത്. 

ആനയ്ക്ക് മരുന്നു കൊടുക്കുന്നതിനിടയിലായിരുന്നു സംഭവം. ആനയുടെ കടിയില്‍ പ്രതാപന്റെ വലതു കൈ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ പ്രതാപനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.