വയനാട്: തമിഴ്‌നാട് പാക്കണയില്‍ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ബിദര്‍ക്കാട് പാക്കണ തായാട്ടില്‍ നൗഫല്‍ (39)ആണ് ആക്രമണത്തിനിരയായത്. കുന്നലാടിയില്‍ നിന്ന് പാക്കണയിലേക്ക് ബൈക്കില്‍ പോകും വഴി പുത്തൂര്‍വയല്‍ പാലത്തിന്റെ സമീപം വെച്ചാണ് യുവാവിനെ ആന തട്ടിയിട്ടത്.

ഇടത് കാലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിന് കേടുപാടുണ്ടായിട്ടുണ്ട്. പോയ വര്‍ഷം ഇവിടെ വെച്ച് ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.