ബസ് 500 മീറ്ററോളം പിറകിലേക്ക് ഓടി 

കോഴിക്കോട്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ്സിന് മുന്നിലേക്ക് ബന്ദിപ്പൂര്‍ വനമേഖലയില്‍ വച്ചാണ് കാട്ടാന പാഞ്ഞടുത്തത്. വനമേഖലയിലൂടെ പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിന്റെ അടുത്തെത്തി. കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് പിന്തിരിഞ്ഞ ഒരാന ബസ്സിന് നേരെ ഓടിവരികയായിരുന്നു. അപകടം മണത്ത ഡ്രൈവര്‍ ഉടനെ തന്നെ ബസ് പിറകോട്ടെടുത്തു. 


ഏതാണ്ട് 500 മീറ്ററോളം വണ്ടി പിറകോട്ട് ഓടി. ഇതിന് ശേഷമാണ് ആന മടങ്ങിയത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്‍.ഡി.ടിവിയാണ് പുറത്തുവിട്ടത്.