ആലപ്പുഴ: തുറവൂരില്‍ ഇടഞ്ഞോടിയ ശേഷം ചെളിയില്‍ താഴ്ന്ന ആനയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. തുറവൂര്‍ അനന്തന്‍കരി പാടത്താലായിരുന്നു. ആനയെ ചെളിയില്‍ താഴ്ന്നനിലയില്‍ കണ്ടെത്തിയത്. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടുകയായിരുന്നു.
ഇതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു. ചളിയില്‍ താഴ്ന്ന ആനയെ രക്ഷിക്കാന്‍ അപ്പോള്‍ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നാട്ടുകാരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെയാണ് ആനയെ കരക്കെത്തിച്ചത്.
ചതുപ്പില്‍ ആണ്ടുപോയ ആന അതീവ ക്ഷീണിതനായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. പിന്‍കാലുകള്‍ ചളിയില്‍ പൂഴ്ത്തിയതിനാല്‍ ആനയ്ക്ക എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. വഴുക്കല്‍ ഒഴിവാക്കാന്‍ മണല്‍ ചാക്കുകള്‍ു തെങ്ങിന്‍ തടികളും ഇട്ടുകൊടുത്താണ് ആനയെ ഉയര്‍ത്തിയത്.
