കണ്ണിറുക്കല്‍ പോലും വൈറലാകുന്ന കാലത്ത് ഇവിടെ ഇതാ ഒരു അഡാറ് ഹോബിയുളള ആനയുടെ വീഡിയോയും ശ്രദ്ധനേടുന്നു. മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്ക് വെച്ചത്. കോയമ്പത്തൂരുളള ആഡാള്‍ എന്ന ആനയാണ് മനുഷ്യരെ പോലും തോല്‍പ്പിച്ചുകൊണ്ട് മനോഹരമായി മൗത്ത് ഓര്‍ഗന്‍ വായിക്കുന്നത്. വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുളളില്‍ നിരവധി പേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. 

Scroll to load tweet…