പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആനയിടഞ്ഞു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. വെടിയൊച്ച കേട്ടാണ് ആന ഓടിയതെന്നാണ് കരുതുന്നത്. ഡ്രെയിനേജ് റോഡിലൂടെ മഹാദേവന്‍ വിരണ്ടോടിയതോടെ മറ്റ് ആനകളും ഓടി. 

നല്ല ഭക്തജനത്തിരക്കുള്ള സമയത്തായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കോ നാശനഷ്ടങ്ങളോ ഇല്ല. പാപ്പാന്‍മാരും എലിഫന്‍റ് സ്ക്വാഡും ചേര്‍ന്നാണ് ആനയെ തളച്ചത്.