കുട്ടിയാന കിണറ്റിൽ വീണു; രക്ഷപ്പെടുത്തി കാട്ടിലയച്ചു

First Published 7, Mar 2018, 11:58 PM IST
elephant spotted in well kothamangalam
Highlights
  • കുട്ടിയാന കിണറ്റിൽ വീണു; രക്ഷപ്പെടുത്തി കാട്ടിലയച്ചു

കോതമംഗലം: കൂവപ്പാറയിൽ കിണറ്റിൽ ചാടിയ കുട്ടിയാനയെ വനംവകുപ്പുദ്യോഗസ്ഥർ രക്ഷപ്പെടുത്തി കാട്ടിലയച്ചു. കുട്ടിയാനയെ തേടി ആനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചത് പരിഭ്രാന്തിയുണ്ടാക്കി

രാത്രി എട്ടുമണിയോടുത്താണ് മൊയ്തീൻ എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ ആന ചാടിയത്. കാട്ടിൽ നിന്നെത്തിയ ആനക്കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീഴുകയായിരുന്നു. മൂന്നു മീറ്ററോളം ആഴമുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. കൂവപ്പാറ പുഴയോടും, വനത്തോടും ചേർന്നുള്ള പ്രദേശമാണിത്. 

രാത്രി വൈകി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വനംവകുപ്പുദ്യോഗസ്ഥർ ആനയെ കരയ്ക്ക് കയറ്റി കാട്ടിലേക്കയച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ഇത് തടയാൻ നടപടികളുണ്ടാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. നട്ടുച്ചക്കു പോലും കാട്ടാനകൾ കൂവപ്പാറ, പൂയംകുട്ടി, മണികണ്ഠൻ ചാൽ പ്രദേശങ്ങളിലിറങ്ങാറുണ്ടെന്നാണ് പരാതി.

loader