കൊച്ചി കടവന്ത്രയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പും ചന്ദനമുട്ടിയും പിടികൂടി. വനംവകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പും ചന്ദനവും പിടിച്ചത്. പിടിച്ചെടുത്തവയില്‍ മാന്‍കൊമ്പും. മനീഷ് ഗുപ്ത എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാര്‍ത്ത ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിടുകയും ചെയ്‍തു. വീടിനുള്ളിലാണ് മാധ്യമപ്രവര്‍ത്തകരെ ഏറെനേരം പൂട്ടിയിട്ടത്. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് പൂട്ടിയിട്ടത്. നായ്‌ക്കളെ അഴിച്ചുവിട്ട് ആക്രമിക്കാനും ശ്രമമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു .