ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി
പാരീസ്: കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് മോദി അപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ഫ്രഞ്ച് സുരക്ഷാ വിദഗ്ധന്‍റെ മുന്നറിയിപ്പ്. ഫ്രഞ്ച് സുരക്ഷാ വിദഗ്ധനായ എലിയറ്റ് ആൽഡേഴ്സൺ ആണ് ട്വീറ്റിലൂടെ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരള സര്‍ക്കാരിന്‍റെ ഹൃദ്യം പദ്ധതിയിലൂടെ ആയിരങ്ങളുടെ മെഡിക്കല്‍ സംബന്ധമായ വിവരങ്ങള്‍ ചോരുന്നുണ്ടെന്നാണ് ആൽഡേഴ്സൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ എത്രയും വേഗം തന്നെ ബന്ധപ്പെടാനാകുമോയെന്നും ആൽഡേഴ്സൺ ചോദിച്ചിട്ടുണ്ട്.
സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന കേരള സര്‍ക്കാരിന്‍റെ പദ്ധതിയാണ് ഹൃദ്യം. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ സർക്കാർ എജൻസികളുടെയും സ്ഥാപനങ്ങളുടെയും ഉറക്കെ കെടുത്തിക്കൊണ്ടിരികുകയാണ് എലിയറ്റ് ആൽഡേഴ്സൺ എന്ന അജ്ഞാത ട്വിറ്റർ പ്രൊഫൈൽ.
ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി.
യുഐഡിഎഐ (ആധാർ), നമോ ആപ്പ്, കോൺഗ്രസ് ആപ്പ്, ബിഎസ്എൻഎൽ, ഫെയ്സ്ബുക്, തെലങ്കാന സർക്കാർ, കേരള പൊലീസ്, വിവിധ മൊബൈൽ കമ്പനികൾ എന്നിങ്ങനെ പലരും അവരുടെ സൈബർ സുരക്ഷാവീഴ്ചകളുടെ പേരിൽ വിമർശനശരങ്ങൾ ഏറ്റുവാങ്ങി.
എംആധാർ ആപ്പ് ഒരു നിമിഷത്തിനുള്ളിൽ ഹാക്ക് ചെയ്യാമെന്നു വീഡിയോ വരെ പുറത്തിറക്കി. അമേരിക്കൻ ടെലിവിഷൻ സീരിയൽ മിസ്റ്റർ റോബോട്ടിലെ ഒരു കഥാപാത്രമാണ് എലിയറ്റ് ആൽഡേഴ്സൺ. എഫ് സൊസൈറ്റി എന്ന ഹാക്കിംഗ് സംഘത്തിലെ അംഗമായ എലിയറ്റ് ആൽഡേഴ്സൺ വൻ കിട കുത്തകകൾക്കെതിരെ പ്രവർത്തിക്കുന്ന വിപ്ലവകാരിയായ ഹാക്കറാണ്.
