മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ ബെംഗളൂരു ഓഫീസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. 

ബെംഗളൂരു: മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ ബെംഗളൂരു ഓഫീസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. നാല് മണിക്കൂറിലധികമാണ് ഇന്ദിരാ നഗറിലെ ഓഫീസിൽ പരിശോധന നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദേശ ഫണ്ട് ഉപയോഗത്തിലെ ആരോപണങ്ങളെത്തുടർന്നായിരുന്നു പരിശോധന. ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആംനെസ്റ്റി ഇന്‍റർനാഷണൽ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി ഒമ്പത് മണിക്കും തുടരുകയാണ്.