ന്യൂയോര്‍ക്ക്: മുമ്പ് പലപ്പോഴും വന്നിട്ടുള്ള ടെല്ലികോ പ്ലയിന്‍സിലെ ബാള്‍ഡ് നദിയ്ക്ക് മുന്നില്‍ പ്രണയാര്‍ദ്രരായി അവര്‍ നിന്നു. എന്നാല്‍ മറ്റെന്നത്തേതും പോലെയായിരുന്നില്ല ആ നദിയപ്പോള്‍. വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തിന് ഒപ്പം ഫോട്ടോ ഷൂട്ടിനെത്തിയതായിരുന്നു മോര്‍ഗന്‍ ഡേയും ജോഷ് മോറിസും. നദിയുടെ പശ്ചാത്തലത്തില്‍ ചിത്രമെടുക്കാനെത്തിയ അവര്‍ കണ്ടത് തണുത്തുറഞ്ഞുപോയ നദിയും വെള്ളച്ചാട്ടവുമാണ്.
അപ്രതീക്ഷിതമെങ്കിലും മഞ്ഞ് മലയില്‍നിന്ന് എടുത്തതുപോല്‍ സുന്ദരമായി ആ ഫോട്ടോ ഷൂട്ട്. മൈനസ് 25 ഡിഗ്രി തണുപ്പിനെ അതിജീവിച്ചാണ് സുഹൃത്തും ഫോട്ടോഗ്രാറുമായ കെല്ലി എല്‍മോര്‍ ഇരുവരെയും ആ തണുത്തുറഞ്ഞ വള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമറയിലാക്കിയത്. ഇത് തന്റെ സുഹൃത്തുക്കള്‍ക്കുള്ള സമ്മാനമാണെന്നായിരുന്നു വലിയ ചര്‍ച്ചയായ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള കെല്ലിയുടെ പ്രതികരണം.
