തിരുവനന്തപുരം: ഇത്തവണത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദ് രണ്ടാം റാങ്ക് നേടി.

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍വഴിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

തിരുവനന്തപുരം സ്വദേശി അശ്വിന്‍ എസ്. നായര്‍, തിരുവല്ലയില്‍നിന്നുള്ള എസ്. ശ്രീജിത്ത്, കണ്ണൂര്‍ സ്വദേശി അതുല്‍ ഗംഗാധരന്‍ എന്നിവര്‍ക്കാണു മൂന്നും നാലും അഞ്ചും റാങ്കുകള്‍. ആദ്യത്തെ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്.