ഇടുക്കി: നാലംഗ എഞ്ചിനീയറിംഗ് വിദ്യാത്ഥികള്‍ സഞ്ചരിച്ച സിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എടപ്പാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എടപ്പാള്‍ പാലയ്ക്കല്‍ ജിസ്‌നി കഞ്ഞു മുഹമ്മദ് (25) ആണ് മരിച്ചത്.

പുറ്റടി ശങ്കരുണ്ടാന്‍ വളവില്‍ ഇന്ന് രാവിലെ ഏഴര യോടെയാണ് സംഭവം. അപകടവിവരമറിഞ്ഞ് ബസുക്കള്‍ കട്ടപ്പനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
എടപ്പാള്‍, പെരുമ്പറമ്പ് തൈയ് വളപ്പില്‍ റാഫി ലത്തീഫിനാണ്(26) ഗുരുതരമായി പരിക്കേറ്റത്. എടപ്പാള്‍ സ്വദേശികളായ റംഷാദ്(25), റിയാസ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രയില്‍ ചികിത്സയിലാണ്.