വൃക്ക തകരാറിലായ മൂത്ത സഹോദരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ആത്മഹത്യ ചെയ്ത് സഹോദരന്‍ സഹോദരന് വൃക്ക നല്‍കാനാണ് അനുജന്‍ ആത്മഹത്യ ചെയ്തു

വഡോദര: വൃക്ക തകരാറിലായ മൂത്ത സഹോദരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ആത്മഹത്യ ചെയ്ത് സഹോദരന്‍. സഹോദരന് വൃക്ക നല്‍കാനാണ് അനുജന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 19 കാരനായ നൈതിക് കുമാര്‍ തണ്ഡലാണ് സ്വന്തം സഹോദരന് വേണ്ടി ആത്മഹത്യ ചെയ്തത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നൈതിക് കുമാറിന്റെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മൃതദേഹം അഴുകിയിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ വൃക്കകള്‍ ജ്യേഷ്ഠന് നല്‍കുന്നതോടൊപ്പം മറ്റ് അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കണമെന്നും പറയുന്നുണ്ട്.

എന്നാല്‍ മരിച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാല്‍ വൃക്ക മാറ്റിവെക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വല്‍സാദ് സ്വദേശിയായ നൈതിക് ബാബ്‌റിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. ഇയാളുടെ 24 കാരനായ സഹോദരന്‍ രണ്ട് വൃക്കകളും തകരാറിലായി ഏറെ നാളായി ഡയാലിസിസിന് വിധേയനായി വരികയായിരുന്നു.