തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയറങ്ങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു.ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ കഠിനകുളം പൊലീസ് പിടികൂടി.പെരുമാതുറ സ്വദേശികളായ ജസീര്‍,അസ്ഹര്‍,ജഹാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.വൈകീട്ട് ഏഴ് മണിയോടെ വീടിന്റെ മതില്‍ച്ചാടിക്കടന്ന് അകത്തെത്തിയ സംഘം പെണ്‍കുട്ടിയെ മാരകായുധമുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
വയറിന് കുത്തേറ്റ പെണ്‍കുട്ടി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയും സഹോദരിയും മാത്രമെ വീട്ടിലുണ്ടായിരുന്നുളളൂ. കഞ്ചാവ് ലഹരിയിലായിരുന്നു യുവാക്കളെന്നും മോഷണശ്രമത്തിനിടെയാണ് ആക്രമണമെന്നുമാണ് പൊലീസ് പറയുന്നത്.
