ആഘോഷത്തില്‍ ആറാടി ഇംഗ്ലീഷ് ആരാധകര്‍
മോസ്കോ: റഷ്യന് തലസ്ഥാനമായ മോസ്കോ ഒരു നിമിഷം ലണ്ടന് ആണോയെന്ന് സംശയിച്ച് പോകും. അത്രമാത്രം ആഘോഷത്തിലാണ് ഇംഗ്ലീഷ് ആരാധകര്. 28 വര്ഷത്തിന് ശേഷം തങ്ങളുടെ ടീം ലോകകപ്പിന്റെ സെമി ഫെെനല് കളിക്കുമ്പോള് അവര്ക്ക് ആരവമുയര്ത്താന് മറ്റൊരു കാരണവും ആവശ്യമില്ലല്ലോ.
ലോകകപ്പിന്റെ അവസാന സെമി പോരാട്ടത്തിന് മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തില് പന്തുരുളാന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കേ ഇംഗ്ലീഷ് ആരാധകരുടെ ഒഴുക്കാണ് മോസ്കോയിലേക്ക്. ഇറ്റസ് കമിംഗ് ഹോം..! എന്ന വിജയ മന്ത്രമാണ് ഓരോ ഇംഗ്ലീഷ് ആരാധകരുടെയും ചുണ്ടില്.
വീഡിയോ കാണാം...
