ഹാരി കെയ്നും സ്റ്റോണ്‍സിനും ഇരട്ട ഗോള്‍
നോവ്ഗ്രോഗ്രാഡ്: ആദ്യ മത്സരത്തില് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില് പോരിനിറങ്ങിയ ഇംഗ്ലീഷ് പട പനാമയെ ഗോള് ഉത്സവത്തില് മുക്കി. എട്ടാം മിനിറ്റില് ലഭിച്ച കോര്ണര് വലയിലെത്തിച്ച് ഡിഫന്ഡര് ജോണ് സ്റ്റോണ്സാണ് വെടിക്കെട്ട് തുടങ്ങി വെച്ചത്. ഇതിന് ശേഷം ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന്റെ ജെസെ ലിങ്കാര്ഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്റ്റി 22-ാം മിനിറ്റില് നായകന് ഹാരി കെയ്നും അനായാസമായി ഗോളാക്കി മാറ്റിയോതടെ ഇംഗ്ലീഷ് പട നയം വ്യക്തമാക്കി.
പിന്നീട് ഒരു ഘട്ടത്തില് പോലും താളം കണ്ടെത്താന് പനാമയ്ക്ക് സാധിച്ചില്ല. 36-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും സുന്ദരമായ ഗോള് പിറന്നത്. 36-ാം മിനിറ്റില് പെനാല്റ്റി ബോക്സിന് പുറത്ത് നിന്ന് ജെസെ ലിങ്കാര്ഡ് തൊടുത്ത് വിട്ട ഷോട്ട് പനാമ ഗോള്കീപ്പറെ നിരായുധനാക്കി വലയിലേക്ക് ചാഞ്ഞിറങ്ങി. അവിടെയും ഒന്നും അവസാനിപ്പിക്കാന് കെയ്നും കൂട്ടരും തയാറായിരുന്നില്ല.
40-ാം മിനിറ്റില് ലഭിച്ച ഫ്രികിക്കില് നിന്നുള്ള അവസരം മുതലാക്കി സ്റ്റോണ്സ് ഗോളാക്കി മാറ്റിയതോടെ പനാമ തകര്ന്നു. ഇത് മുതലാക്കി ആക്രമിച്ച ഇംഗ്ലണ്ടിനെ തടയാന് പരുക്കന് അടവുകള് അവര് പ്രയോഗിച്ചു. ഇതോടെ കോര്ണറില് കെയ്നെ തടയാനുള്ള ശ്രമത്തില് വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്റ്റി ലഭിച്ചു. നായകന് അതും പിഴയ്ക്കാതിരുന്നതോടെ ആദ്യ പകുതിയില് ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് മുന്നില്.
ഗോളുകള് കാണാം..
