വനസംരക്ഷണ യജ്ഞത്തില്‍ കേരളം പുതുചരിത്രമെഴുതി. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'എന്റെ മരം എന്റെ ജീവന്‍' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 4620 പേര്‍ മരത്തെ ചേര്‍ത്തുപിടിച്ചു. മരത്തെ ചേര്‍ത്തുപിടിക്കുന്ന കാര്യത്തില്‍ ഇതൊരു ഗിന്നസ് റെക്കോര്‍ഡായി ലോക വനദിനമായ ഇന്ന് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ വച്ച് പരിപാടി കേരള ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാതുറകളില്‍നിന്ന് നിരവധിയാളുകളും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പരിപാടിയില്‍ അണിനിരന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ എന്റെ മരം എന്റ ജീവന്‍ പരിപാടിയോടെ മരത്തെ ആലിംഗനം ചെയ്യുന്നതില്‍ ദ്വാരക ജില്ലയിലെ ടാറ്റ ചെം ഡിഎവി പബ്ലിക് സ്കൂള്‍ സൃഷ്ടിച്ച റെക്കോര്‍ഡ് പഴങ്കഥയായി. 2016 ഡിസംബറില്‍ 1359 പേരാണ് ടാറ്റ ചെം ഡിഎവി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മരത്തെ ആലിംഗനം ചെയ്‌തത്.